ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഇനി അവര്‍ക്കിഷ്ടമുള്ള ടോയ്ലറ്റ് ഉപയോഗിക്കാം. സ്ത്രീകളുടെ ടോയ്ലറ്റില് പോണോ? പുരുഷന്മാരുടെ ടോയ്ലറ്റില് പോണോ? എന്ന സംശയം ഇനി വേണ്ട. സാനിറ്റേഷന്‍ വകുപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവരുടെ ജെന്‍ഡര്‍ സൗകര്യമനുസരിച്ച് ടോയ്ലറ്റുകള് തെരഞ്ഞെടുക്കാം. സ്ത്രീകള്‍ക്കുള്ള ടോയ്ലറ്റ് ഉപയോഗിക്കുന്ന ട്രാന്സ്ജെന്ഡറുകള് അപമാനിക്കപ്പെടാറുണ്ട്. അവര്‍ക്കായി പ്രത്യേക ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ കഴിയില്ല. ഇഷ്ടമുള്ള ടോയ്ലറ്റ് അവര്‍ക്ക് ഉപയോഗിക്കാമെന്നാണ് പറയുന്നത്.
മറ്റുള്ളവരെപ്പോലെ ടോയ്ലറ്റ് ഉപയോഗിക്കാനുള്ള അവകാശം ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഉണ്ടെന്നും പൊതുടോയ്ലറ്റ് എല്ലാവര്ക്കും ഉപയോഗിക്കാനുള്ളതാണെന്നും കേന്ദ്രം ഇറക്കിയ ഉത്തരവില്‍ പറയുന്നു.
Post Your Comments