KeralaLatest NewsNews

ദയയും കാരുണ്യവുമല്ല ഇത്:10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സുരേഷ് ഗോപിയുടെ സഹായം

കൊച്ചി: സുരേഷ് ഗോപിയുടെ സഹായത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ ഇന്ന് ആരംഭിക്കും. ഇതിനുള്ള രേഖകള്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം കൈമാറി.

Read Also: മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, അച്ചനും മക്കളും ചേർന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

ആദ്യഘട്ടത്തില്‍ പത്ത് പേരാണ് സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്. 12 ലക്ഷം രൂപ അദ്ദേഹം ഇതിനായി അമൃത ആശുപത്രിക്ക് കൈമാറി.

‘ദയയും കാരുണ്യവുമല്ല ഇത്. വലിയ അത്യാവശ്യവും സമൂഹത്തിന്റെ ബാധ്യതയുമാണ്. എല്ലാവര്‍ക്കും ജീവിതവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കം കൂടിയാണ് ഇത്’,സുരേഷ് ഗോപി പറഞ്ഞു. ലിംഗമാറ്റ ശസത്രക്രിയയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം വൈകിയാല്‍ അടുത്ത പത്ത് പേര്‍ക്ക് കൂടി പണം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നീ പത്ത് ചേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കായി കഴിഞ്ഞ ഓഗസ്റ്റില്‍ തൃശൂരില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഘോഷത്തിലും മുഖ്യാതിഥിയായി പങ്കെടുത്ത സുരേഷ് ഗോപി പത്ത് ട്രാന്‍സ്‌ജെന്‍ഡര്‍മാകുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട തുക താന്‍ നല്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button