Latest NewsKerala

ഓട്ടോ യാത്രക്കാരും ട്രാൻസ് ജെൻഡേർസും തമ്മിൽ സംഘർഷം, ഓട്ടോ ഡ്രൈവറിന് പരിക്ക്

പാലക്കാട്: ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. ട്രാൻസ്‌ജെൻഡർ മായ (24), ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെ പാലക്കാട് ബിഇഎം സ്കൂളിന് സമീപമായിരുന്നു സംഘർഷം.

ട്രാൻസ്‌ജെൻഡേഴ്സും ഓട്ടോയിലെത്തിയ രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ സംഘർഷത്തിലേക്ക് മാറി. സംഘർഷത്തിൽ യാത്രക്കാരുമായി വന്ന ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. മുഖത്ത് കല്ലുകൊണ്ട് കുത്തിയെന്നാണ് പരാതി.
ഓട്ടോ ഡ്രൈവറുടെ മുഖത്തടക്കം പരിക്കേറ്റു.

ഇരുമ്പ് വടികൊണ്ട് ദേഹത്ത് കുത്തി പരിക്കേൽപ്പിച്ചതായി ട്രാൻസ്‌ജെൻഡറിൻ്റെയും പരാതിയുണ്ട്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായാണ് വിവരം. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്, ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സൗത്ത് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button