കൊച്ചി: ഷോപ്പിംഗ് മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ വച്ച ഐടി ജീവനക്കാരൻ പൊലീസ് പിടിയിൽ. കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എം.എ.അഭിമന്യു ആണ് പിടിയിലായത്.
ശുചിമുറിയുടെ വാതിലിൽ സ്ഥാപിച്ച കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് വച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. പര്‍ദ ധരിച്ചെത്തിയാണ് ഇയാൾ കാമറ വച്ചത്.
ശുചിമുറിയുടെ പ്രധാനവാതിലിന് പുറത്ത് പർദ ധരിച്ച വ്യക്തി അസ്വാഭാവികമായി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കളമശേരി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഒളികാമറ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments