കൊച്ചി: മലപ്പുറം സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ അറസ്റ്റ് ചെയ്ത ബേസ് മൂവ്മെന്റ് അംഗം ദാവൂദ് കൊച്ചി പോലീസിന് ഭീഷണി സന്ദേശം അയച്ചിരുന്നതായി വിവരം. കൊച്ചി പോലീസിലെ ഉന്നതോദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പായ ‘കാവലാളി’ൽ പ്രമുഖരായ വ്യക്തികളെ കൊല്ലുമെന്നും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കുമെന്നും ഇയാൾ സന്ദേശം അയച്ചിരുന്നു.
കൊച്ചി പോലീസിനെ കൂടാതെ വിവിധ അന്വേഷണ ഏജൻസികൾക്കും ഇയാള്‍ സന്ദേശം അയച്ചിരുന്നു. എൻഐഎ കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യാനായി കൊച്ചി പോലീസിലെ പ്രത്യേകസംഘം ഉടന്‍ മധുരയിലേക്ക് തിരിക്കും.ദാവൂദിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം ഇവര്‍ ലക്ഷ്യം വച്ച ആളുകളെക്കുറിച്ചോ സ്ഥലങ്ങളെക്കുറിച്ചോ പോലീസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments