പേരൂര്‍ക്കട: ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. ചാല ഫ്രണ്ട്സ് നഗര്‍ സ്വദേശി മുജീബ് റഹ്മാന് (49), മാധവപുരം ആബിദ മന്‍സിലില്‍ ഷംനാദ്(43) എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചാല ഭാവതി കോവില്‍ റോഡിനടുത്തുള്ള ജിഎംഎ കെട്ടിടത്തിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ജാവിദാണ് പ്രതികളുടെ ആക്രമണത്തിനിരയായത്.
ഇയാളില്‍ നിന്ന് 50,000 രൂപയാണ് പ്രതികള്‍ കവര്‍ന്നത്. മെഡിക്കല്‍കോളജ് സ്റ്റേഷനിലും ഇവര്‍ക്കെതിരേ സമാനരീതിയിൽ കേസുകളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments