KozhikodeLatest NewsKeralaNattuvarthaNews

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി ഷിജിൻ ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പൊലീസ് പിടിയിലായത്

കോഴിക്കോട്: ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതിയടക്കമുള്ള മൂന്നംഗ സംഘം പൊലീസ് പിടിയിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി ഷിജിൻ ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പൊലീസ് പിടിയിലായത്.

Read Also : തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് ഇസ്ലാമോഫോബിയ ഉള്ള കേരളത്തിലെ കാവി കമ്യൂണിസ്റ്റുകൾക്ക് കൂടിയാണ്: ഫാത്തിമ തഹ്‌ലിയ

ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഡോക്ടറുമായി പരിചയപ്പെട്ട പ്രതികൾ പുലർച്ചെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഡോക്ടറുടെ കൈയിൽ പണമില്ലെന്ന് മനസിലാക്കിയ അക്രമികൾ ഗൂഗിൾ പേ വഴി 2,500 രൂപ അയപ്പിച്ചു. ലഹരിമരുന്ന് വാങ്ങാനാണ് പ്രതികൾ കവർച്ച നടത്തിയത്. ഇവർ സഞ്ചരിച്ച ബൈക്കുകളും മൊബൈൽ ഫോണും വടിവാളും പൊലീസ് കണ്ടെത്തി. ഡൽഹിയിലേക്ക് കടക്കാനിരിക്കെയാണ് അനസും അനു കൃഷ്ണയും പൊലീസ് പിടിയിലായത്.

ടൗൺ പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. തോമസിന്‍റെ നേതൃത്വത്തിൽ ടൗൺ പൊലീസും കോഴിക്കോട് ആന്‍റി നാർകോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണർ ടി.പി ജേക്കബിന്‍റെ നേതൃത്വത്തിൽ ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button