കൊച്ചി● കേരളത്തിലെ എല്ലാ വീടുകളിലേക്കും ഒപ്ടിക്കൽ ഫൈബർ എത്തിക്കുന്ന ‘കേരള ഫൈബർ ഒപ്ടിക്കൽ നെറ്റ്വർക്ക് പദ്ധതി’ കേബിൾ ഓപ്പറേറ്റർമാരുമായി സഹകരിച്ച് നടപ്പിലാക്കുമെന്ന് സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കരൻ പറഞ്ഞു.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ കേരള വിഷൻ സംഘടിപ്പിച്ച മെഗാകേബിൾ ഫെസ്റ്റിൽ ‘ ഡിജിറ്റിലൈസേഷൻ പൂർത്തിയാകുമ്പോൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാസ് എം.ഐ.ബി പ്രിൻസിപ്പൽ അഡ്വൈസർ യോഗേന്ദ്രപാൽ, ട്രായ് ഡെപ്യൂട്ടി അഡ്വൈസർ ഗൗരിശങ്കർ കേസർവാണി, ഷാജിമാത്യു, പി.പി.സുരേഷ്കുമാർ, സി.ഒ.എ വൈസ് പ്രസിഡന്റ് പി. ഗോപകുമാർ, എന്നിവർ സംസാരിച്ചു.
Post Your Comments