NewsIndia

കുടുങ്ങിപ്പോയ പാക് പെണ്‍കൊടികള്‍ക്കും ആശ്രയകേന്ദ്രമായി സുഷമസ്വരാജ്

ഡൽഹി: ഇന്ത്യയിൽ കുടുങ്ങിയ പാകിസ്ഥാനി പെൺകുട്ടികൾക്ക് ആശ്വാസമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സെപ്റ്റംബറിൽ ചണ്ഡീഗഡിൽ നടന്ന ഗ്ലോബൽ യൂത്ത് പീസ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികളാണ് ഇന്ത്യയിൽ കുടുങ്ങികിടക്കുന്നത്.

പാക് അധീന കാശ്മീരിൽ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെയാണ് ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായത്. 19 പെൺകുട്ടികളാണ് സംഘത്തിലുള്ളത്. ഇവർക്ക് ഇനി എന്ന് തിരിച്ചുപോകാൻ സാധിക്കുമെന്ന് വ്യക്തതയില്ല. എന്നാൽ സുഷമസ്വരാജ് തങ്ങളെ സുരക്ഷിതമായി എത്തിക്കാമെന്ന് ഉറപ്പ് നൽകിയതായി സംഘത്തിലുള്ള ആലിയ ഹരിർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button