ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. തീവ്രവാദം പാമ്പിനെ പോലെ കൊത്തുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലസിസ് സംഘടിപ്പിച്ച ഫിഫ്ത് വേവ് ഓഫ് പൊളിറ്റിക്കല്‍ വയലന്‍സ് ആന്‍ഡ് ഗ്ലോബല്‍ ടെററിസം എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്രവാദികളില്‍ നല്ലവരും മോശക്കാരുമുണ്ടെന്ന പാക് നയത്തെ ഗനി രൂക്ഷമായി വിമർശിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ മതത്തെ കൂട്ടുപിടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.സംസ്‌കാരത്തേയും മതത്തേയും ഒരു ന്യൂനപക്ഷം ഹൈജാക്ക് ചെയ്യാന്‍ അനുവദിച്ചുകൂടാ. ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുന്നില്ല.അതിനെതിരെ അപലപിക്കപ്പെടേണ്ടതാണ്. അതിനെ അണിനിരക്കണമെന്നും ഗനി പറഞ്ഞു.അഫ്ഗാനിസ്ഥാന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണ് ഒരിക്കലും വേദിയാക്കാന്‍ അനുവദിക്കില്ലയെന്നും ഗനി പറയുകയുണ്ടായി.
Post Your Comments