കാബൂള്‍: താലിബാൻ അഗ്‌ഫാന്റെ തലസ്ഥാനമായ കാബൂളും പിടിച്ചെടുത്തുകഴിഞ്ഞു. ഈ സാഹചര്യത്തിൽ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്. കാബൂള്‍ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് സൂചന. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ പലായനകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കാബൂള്‍ പൂർണ്ണമായും പിടിച്ചെടുത്തതോടെ അധികാരം താലിബാന് കൈമാറാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. ഗനിയ്ക്ക് പിന്നാലെ വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും പലായനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Post Your Comments