വാഷിങ്ടണ്‍: അഫ്ഗാനില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിച്ച അമേരിക്കന്‍ സൈന്യത്തിന് വീണ്ടും സുരക്ഷാ ചുമതല നല്‍കാൻ സാധ്യത. കഴിഞ്ഞ ദിവസം താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ സൈനികർക്ക് യുഎസ് സൈന്യം സഹായം നൽകി എന്നാണ് ലഭ്യമായ വിവരം. അതേസമയം, സൈന്യം സെപ്തംബര്‍ 11നകം പൂര്‍ണമായും അഫ്ഗാന്‍ വിടുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അഫ്ഗാനിൽ സൈനിക നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായാണ് കഴിഞ്ഞ ദിവസത്തെ നടപടികൾ.
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയ ജോ ബൈഡന്‍ അഫ്ഗാന്‍ സൈന്യത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് ഉറപ്പ് നല്‍കി. ചര്‍ച്ചയിലൂടെ സമാധാനം പുനസ്ഥാപിക്കാമെന്ന് പറയുന്ന താലിബാന്‍ മറുവശത്ത് അഫ്ഗാനില്‍ സൈനിക നീക്കം നടത്തുകയും ചെയ്യുന്നു. ഇത് താലിബാന്റെ ഇരട്ട നിലപാടാണെന്ന് ജോ ബൈഡനും അഷ്‌റഫ് ഗനിയും ഒരുപോലെ അഭിപ്രായപ്പെട്ടു.
ഊർജ്ജം നൽകിയ പ്രാർത്ഥനകൾക്ക് നന്ദി: മെഡൽ രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് മീരാഭായ് ചാനു
താലിബാനെ പ്രതിരോധിച്ച് നിൽക്കുന്നതല്ലാതെ പരാജയപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചിട്ടില്ല. ഈ അവസരത്തിൽ അമേരിക്കൻ സൈന്യം അഫ്ഗാന്‍ വിട്ടുപോയാല്‍ താലിബാന്‍ വീണ്ടും അധികാരം പിടിക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിൽ അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ട്.
താലിബാൻ ഭീകരരുടെ ആക്രമണത്തിൽ നിരവധി പേര്‍ മരിക്കുകയും സ്ഥാപനങ്ങള്‍ തകരുകയും ചെയ്തു. താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മില്‍ രമ്യതയിലെത്തിക്കാന്‍ ഖത്തറിലെ ദോഹയില്‍ മാസങ്ങളായി ചര്‍ച്ച നടക്കുകയാണ്. എന്നാല്‍ ഈ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.
Post Your Comments