മസ്‌കത്ത്: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താൻ. ഇതോടെ അഷ്‌റഫ് ഗനിയ്ക്ക് ഒമാനിൽ ഇറങ്ങേണ്ടി വന്നു. ഒമാനിൽ നിന്നും അഷ്‌റഫ് ഗനി അമേരിക്കയിലേക്ക് പോയക്കുമെന്നാണ് റിപ്പോർട്ട്. താലിബാൻ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്.
കാബൂളിലേക്ക് താലിബാൻ ഭീകരർ പ്രവേശിച്ചതിന് പിന്നാലെ അധികാരമൊഴിയാൻ തയ്യാറാണെന്ന് അഷ്‌റഫ് ഗനി അറിയിച്ചിരുന്നു. ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാൻ വക്താക്കളും വ്യക്തമാക്കിയിരുന്നു. സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്നാണ് താലിബാൻ വക്താക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
Read Also: അഫ്ഗാന്റെ പതനത്തിന് കാരണമായി യു.എസിനെ കുറ്റപ്പെടുത്തുന്നവര്‍ സത്യാവസ്ഥ അറിയാതെ പോകരുത്
Post Your Comments