അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന വാഗ്ദാനം പാലിച്ചുകൊണ്ട് എന്‍ഡിഎ ഗവണ്മെന്‍റ് ദീര്‍ഘകാല വിസയില്‍ ഇന്ത്യയില്‍ കഴിയുന്ന അയല്‍രാജ്യങ്ങളില്‍ നിന്ന്‍വന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കായി സ്ഥലം വാങ്ങുന്നതും, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതും അടക്കമുള്ള അധികസൗകര്യങ്ങള്‍ക്ക് അനുമതി നല്‍കി.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന്‍ പലായനം ചെയ്ത് ഇന്ത്യയില്‍ വന്ന അഭയാര്‍ത്ഥികള്‍ക്കാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാകുകയെന്ന്‍ അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങള്‍ ഈ അഭയാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്ന ഹിന്ദു, സിഖ്, ജൈന്‍, പാര്‍സി, ക്രിസ്റ്റ്യന്‍ മതങ്ങളില്‍പ്പെട്ട ദീര്‍ഘകാല വിസ അനുവദിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് അവരുടെ പൌരത്വപരിത്യാഗ സര്‍ട്ടിഫിക്കറ്റിന് പകരമായി സത്യവാങ്മൂലം സമര്‍പ്പിക്കാനും, രണ്ട് വര്‍ഷത്തിനു പകരം അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല വിസ അനുവദിക്കുകയും, വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും ഉള്ള അവകാശവും അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് തുറക്കല്‍, ഭൂമി സ്വന്തമായി വാങ്ങല്‍, സ്വയം തൊഴില്‍, സ്വയം തൊഴില്‍ മുടങ്ങാതെ ചെയ്യാന്‍ സഹായകരമാകുന്ന പാര്‍പ്പിട സൗകര്യം കണ്ടെത്തല്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍ എന്നീ അവകാശങ്ങള്‍ അധികസൗകര്യങ്ങളുടെ രൂപത്തില്‍ ഇനിമുതല്‍ അഭയാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.
Post Your Comments