Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

മതപരിവര്‍ത്തനത്തിനു സമ്മര്‍ദം; പൗരത്വഭേദഗതി നിയമം നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന് നന്ദിയറിയിച്ച് അഭയാര്‍ഥികള്‍

ഈ തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിന് ഞങ്ങള്‍ നന്ദി പറയുന്നു

പഞ്ചാബ്: ചരിത്രപരമായ പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് മതപീഡനത്തെ തുടര്‍ന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹിന്ദു, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ, ജൈന, സിഖ് മതവിഭാഗങ്ങളില്‍ പെട്ടവരില്‍നിന്നു പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് സർക്കാർ. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ പഞ്ചാബിലെ ലുധിയാനയിലുള്ള സിഖ് അഭയാര്‍ഥികള്‍.

‘2013-ല്‍ കാബൂളില്‍നിന്നാണ് ഞാന്‍ ഇവിടെയെത്തിയത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ ഞങ്ങള്‍ സമ്മര്‍ദം നേരിട്ടിരുന്നു. ഈ തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിന് ഞങ്ങള്‍ നന്ദി പറയുന്നു’- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അഭയാര്ഥികളിൽ ഒരാൾ പ്രതികരിച്ചു.

read also: അയോദ്ധ്യാപുരിയില്‍ രാമക്ഷേത്രം, പശുപതിനാഥ് ക്ഷേത്രത്തിന്റെ നവീകരണത്തിനായി 350 മില്യണ്‍ രൂപ; നേപ്പാളിന്റെ പ്രഖ്യാപനം

ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍നിന്നുള്ളവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ തയ്യാറാക്കിവരുന്നു. അപേക്ഷ ക്ഷണിച്ച്‌ ഗസറ്റ് വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button