ThiruvananthapuramKeralaNattuvarthaLatest NewsNews

ആറു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് കാണാതായത് 43,272 സ്ത്രീകളെ: ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോർട്ട്. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ കാലയളവിൽ കാണാതായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ 2822 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.

37,367 പ്രായപൂര്‍ത്തിയായ സ്ത്രീകളെയും 5905 പെണ്‍കുട്ടികളെയുമാണ് കാണാതായത്. ഇതില്‍ 34,918 സ്ത്രീകളെയും 5532 കുട്ടികളെയും കണ്ടെത്തി. 2018ലാണ് കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത്. ഈ വര്‍ഷം മാത്രം 1136 പെണ്‍കുട്ടികളെയാണ് കാണാതായത്. കൂടുതല്‍ സ്ത്രീകളെ കാണാതായത് 2019ല്‍ ആണെന്നും (8202) കണക്കുകള്‍ പറയുന്നു. ഓരോ വര്‍ഷവും ശരാശരി 984 പെണ്‍കുട്ടികളെയും 6227 സ്ത്രീകളെയും കാണാതാവുന്നുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോർട്ടിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button