KeralaLatest NewsNews

രാജ്യത്തിന്റെ മുഖം മാറ്റാന്‍ കശ്മീര്‍-കന്യാകുമാരി പാത

ന്യൂഡല്‍ഹി: കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കത്ത് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറയാന്‍ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനോട് ഗഡ്കരി ആവശ്യപ്പെട്ടു.

Read Also: ബോബി ചെമ്മണൂർ ഹണി റോസിനു പുറമെ മറ്റ് നടിമാർക്കെതിരെയും ലൈംഗികാധിക്ഷേപങ്ങൾ നടത്തിയതായി പരാതി

‘കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല. സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകാന്‍ കാരണം റോഡ് ഡിസൈനിങ്ങിലെ സങ്കീര്‍ണതയാണ്. ഹൈവേ വികസനം വേഗത്തിലാക്കാന്‍ റോഡ് നിര്‍മാണ സാമഗ്രികളുടെ ജി എസ് ടി സംസ്ഥാനം ഒഴിവാക്കണം . മണല്‍ ഉള്‍പ്പെടെ ആവശ്യത്തിന് ലഭ്യമാക്കണം. റോഡ് വികസനത്തിന് പണം നല്‍കാന്‍ മുഖ്യമന്ത്രിയുടെ കത്ത് കാത്തിരിക്കുകയാണ്’. നിതിന്‍ ഗഡ്കരി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉണ്ടെങ്കിലേ വികസനം സാധ്യമാകൂവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കശ്മീര്‍-കന്യാകുമാരി പാത പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ മുഖം തന്നെ മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button