തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ തന്റെ കട്ടൗട്ട് സ്ഥാപിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഒരു പ്രചരണവും പാടില്ലെന്ന നിലപാടിലേക്ക് സര്‍ക്കാരിന് എത്താന്‍ കഴിയില്ല. എന്നാല്‍ ഇവ നിയമ വിധേയമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
read also : കാട്ടാക്കട അശോകന്‍ വധക്കേസ് : 5 ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം
സെക്രട്ടറിയേറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റിന് സമീപം ഇടത് അനുകൂല സംഘടന കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
കേരളത്തില്‍ ഒരു പ്രചരണവും പാടില്ല എന്ന നിലപാടിലേക്ക് സംസ്ഥാനത്തിന് എത്താന്‍ കഴിയില്ലെന്നും സ്വാഭാവികമായുള്ള പ്രചരണങ്ങള്‍ വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments