ഡല്‍ഹി: മസ്തിഷ്‌ക മരണങ്ങള്‍ രേഖാമൂലം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല ഇത്തരം രോഗികളുടെ ആശുപത്രിവാസം അവരുടെ ബന്ധുക്കള്‍ക്ക് ആശങ്കയും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും കൂടിയനിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
മസ്തിഷ്‌ക മരണം സംഭവിക്കുന്ന കേസുകളില്‍ മിക്ക ഡോക്ടര്‍മാരും ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്ന് ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു കഴിഞ്ഞാല്‍ ഹൃദയം, കിഡ്‌നി, ശ്വാസകോശം, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളും കോശങ്ങളും അവയവമാറ്റത്തിനായി സജ്ജമാക്കാം.
Post Your Comments