യൂസ്ഡ് വാച്ച് വിപണികൾ വ്യാജന്മാർ കീഴടക്കിയതോടെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഡംബര വാച്ച് നിർമ്മാതാക്കളായ റോളക്സ്. റിപ്പോർട്ടുകൾ പ്രകാരം, പഴയ വാച്ചുകൾ സർട്ടിഫൈ ചെയ്യാനുള്ള പദ്ധതിയുമായാണ് റോളക്സ് എത്തിയിരിക്കുന്നത്. ആദ്യമായാണ് റോളക്സ് തങ്ങളുടെ പഴയ വാച്ചുകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വാച്ചുകൾക്ക് മൂന്ന് വർഷത്തെ പഴക്കം ഉണ്ടായിരിക്കണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ സംവിധാനം വാങ്ങിയ വിലയെക്കാൾ ഉയർന്ന നിരക്കിൽ വാച്ചുകൾ വിൽക്കാതിരിക്കാൻ സഹായിക്കും.
ആദ്യ ഘട്ടത്തിൽ സർട്ടിഫൈ ചെയ്ത യൂസ്ഡ് വാച്ച് വിൽപ്പന പ്രമുഖ സ്വിസ് കമ്പനിയായ Bucherer ഷോറൂമുകളുടെ മാത്രമാണ് നടക്കുക. അടുത്ത വർഷം പകുതിയോടെ മറ്റ് അംഗീകൃത ഡീലർമാരിലേക്കും സർട്ടിഫൈഡ് യൂസ്ഡ് വാച്ചുകൾ എത്തുന്നതാണ്. വ്യാജന്മാർക്ക് പൂട്ടിടുന്നതിന് പുറമേ, വിപണിയിലെ ട്രെൻഡുകൾ മനസിലാക്കാനും റോളക്സിനെ ഈ സംവിധാനം സഹായിക്കുന്നതാണ്. നിലവിൽ, റോളക്സിന്റെ യൂസ്ഡ് ലക്ഷ്വറി വാച്ചുകൾക്ക് ആഗോള തലത്തിൽ ഏകദേശം 20 ബില്യൺ ഡോളറിന്റെ വിപണിയാണ് ഉള്ളത്. വരും വർഷങ്ങളിൽ വിപണി വിഹിതം ഉയർത്താനും റോളക്സ് പദ്ധതിയിടുന്നുണ്ട്.
Post Your Comments