Latest NewsKeralaNews

മസ്തിഷ്‌ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്‌തെന്ന പരാതി: ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ കേസ്

കൊച്ചി: മസ്തിഷ്‌ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്‌തെന്ന പരാതിയിൽ ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ കേസ്. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

Read Also: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നാണ് ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെയുള്ള ആരോപണം.

വിദേശിക്ക് അവയവം ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതികൾക്ക് കോടതി സമൻസ് അയച്ചു.

Read Also: മോൻസന്റെ അടുത്ത് പോയത് കണ്ണിന്റെ ചികിത്സക്കായി: മറ്റൊരു ബന്ധവുമില്ല, ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button