ഡല്‍ഹി: യാത്രാനിരക്ക് കുറച്ചു ഒല ക്യാബ്സ് യാത്രക്കാരെ സന്തോഷിപ്പിച്ചെങ്കിലും പക്ഷേ പരസ്യം സ്ത്രീകളെ രോഷാകുലരാക്കി.കാമുകിയുമൊത്ത് ചുറ്റിയടിക്കുന്ന കാമുകന് ഗേള്ഫ്രണ്ടിനേക്കാള് നിരക്ക് കുറവ് ഒല ടാക്സിക്കാണെന്ന് നടത്തുന്ന അഭിപ്രായപ്രകടനമാണ് വിവാദമായത്. ഇത് സ്ത്രീകളെ അപമാനിക്കുന്നു എന്നാണ് വാദം.
കാമുകിയുമൊത്ത് ഒരു ചന്തയിലൂടെ നടക്കുന്ന കാമുകന് അവര്‍ വാങ്ങിക്കൂട്ടുന്ന സാധനങ്ങള്‍ക്കെല്ലാം മനസ്സില്ലാ മനസ്സോടെ പണം നല്‍കുകയാണ്. ഒടുവില്‍ മൊബൈലില്‍ നിന്നും ഒല ടാക്സി സര്‍വീസ് സ്വീകരിക്കുന്ന കാമുകന് കാമുകിയുമൊത്ത് നടന്നാല്‍ കിലോമീറ്ററിന് 525 രൂപയും ഒല മൈക്രോയിലെ യാത്രയ്ക്കാണെങ്കില്‍ കിലോമീറ്ററിന് ആറു രൂപ മതിയെന്നും പറയുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.പരസ്യം ഹിറ്റ് ആയെങ്കിലും സ്ത്രീകള്‍ പ്രതികരിച്ചതോടെ ഒല പരസ്യം പിവലിക്കുകയായിരുന്നു
Post Your Comments