സംസ്ഥാനത്ത് അതിവേഗത്തിൽ ജനപ്രീതി നേടിയ ‘സിറ്റി ഗ്യാസ്’ പദ്ധതി 6 ജില്ലകളിലേക്ക് കൂടി ഇക്കൊല്ലം വ്യാപിപ്പിക്കും. നിലവിൽ, അഞ്ച് ജില്ലകളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിൽ അടുത്ത രണ്ട് വർഷത്തിനകം പദ്ധതിയുടെ ആനുകൂല്യങ്ങൾ എത്തിക്കുന്നതാണ്. കൊച്ചി- മംഗലാപുരം ദൃവീകൃത പ്രകൃതിവാതക പൈപ്പ് ലൈനിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്.
ചെലവ് കുറഞ്ഞ പ്രകൃതിവാതകം സംസ്ഥാനം മുഴുവൻ പാചകത്തിനും വാഹനങ്ങൾക്കും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലഭ്യമാക്കുന്നതാണ്. സംസ്ഥാനത്തിനകത്തുള്ള 510 കിലോമീറ്റർ പൈപ്പ് ലൈനിൽ നിന്നും ഗെയിൽ സ്റ്റേഷനുകൾ വഴി വിതരണ കരാർ എടുത്തിട്ടുള്ള കമ്പനികൾക്ക് ഗ്യാസ് ലഭിക്കും. നിലവിൽ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഇക്കൊല്ലം കാസർകോട്, വയനാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പദ്ധതി നടപ്പാക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ 2024-ലാണ് പദ്ധതി നടപ്പാക്കുക.
Post Your Comments