പാലക്കാട്: ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയിൽ ആദ്യഘട്ടത്തിലെ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട 80 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായി സിറ്റി ഗ്യാസ് അധികൃതർ അറിയിച്ചു. ഗെയിൽ സ്റ്റേഷനിൽനിന്ന് സിറ്റി ഗ്യാസ് സ്റ്റേഷനിലേക്കുള്ള പൈപ്പിടൽ പദ്ധതികളാണ് നിലവിൽ പുരോഗമിക്കുന്നത്.
കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിൽ പൈപ്പിടുന്നതിന് ഏപ്രിലിലാണ് അനുമതി ലഭിച്ചത്. 2021 നവംബറോടെ കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിൽ സിറ്റി ഗ്യാസ് പദ്ധതി വഴി ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം ചെയ്യാൻ കഴിയുമെന്നും അധികൃതർ യോഗത്തിൽ അറിയിച്ചു. 2022 ഫെബ്രുവരിയോടെ പാലക്കാട് നഗരസഭയിൽ രണ്ടായിരത്തോളം കണക്ഷൻ നൽകാൻ കഴിയുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും യോഗത്തിൽ അധികൃതർ അറിയിച്ചു. കല്ലേക്കാട് കൂറ്റനാട്, ആലത്തൂർ എന്നീ ഗ്യാസ് സ്റ്റേഷനുകൾ ജൂലൈ 31 നകം പണി പൂർത്തിയാകും.
Post Your Comments