ഗെയിൽ ലിമിറ്റഡിന്റെ തലപ്പത്തേക്ക് സന്ദീപ് കുമാർ ഗുപ്തയെ തിരഞ്ഞെടുത്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 31 വർഷത്തെ പ്രവർത്തി പരിചയമുള്ള വ്യക്തിയാണ് സന്ദീപ് കുമാർ ഗുപ്ത. കൂടാതെ, അദ്ദേഹം കൊമേഴ്സ് ബിരുദധാരിയും ചാർട്ടേഡ് അക്കൗണ്ടന്റുമാണ്.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പ്രകൃതി വാതക കമ്പനിയാണ് ഗെയിൽ ലിമിറ്റഡ്. നിലവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫിനാൻസ് ഡയറക്ടർ സ്ഥാനമാണ് സന്ദീപ് കുമാർ ഗുപ്തയ്ക്കുളളത്. ഗെയിൽ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായാണ് ഗുപ്തയുടെ നിയമനം.
Also Read: വടക്കന്‍ കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി : കേരളത്തില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത
നിയമനവുമായി ബന്ധപ്പെട്ട് പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡാണ് ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം സംഘടിപ്പിച്ചത്. 10 ഉദ്യോഗാർത്ഥികളിൽ നിന്നാണ് സന്ദീപ് കുമാർ ഗുപ്തയെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നിലവിൽ ഗെയിലിന്റെ തലപ്പത്തുള്ള മനോജ് ജെയിന് പകരമാണ് സന്ദീപ് കുമാർ ഗുപ്ത ചുമതലയേൽക്കുന്നത്. ഓഗസ്റ്റ് മാസം 31 നാണ് മനോജ് ജെയിൻ വിരമിക്കുന്നത്.
Post Your Comments