ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചത് മുതൽ സോഷ്യൽ മീഡിയകളിൽ പാർട്ടികൾ തമ്മിൽ അവകാശവാദമുന്നയിക്കുകയാണ്. പദ്ധതിയുടെ മുഴുവൻ ക്രഡിറ്റും തങ്ങൾക്കാണെന്ന് ഇടതുപക്ഷം. അങ്ങനെയെങ്കിൽ 2800 കോടി രൂപയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്വം കൂടെ നിങ്ങൾ തന്നെ ഏറ്റെടുക്കണമെന്ന് സന്ദീപ് വചസ്പതി.
2014 ൽ പൂർത്തിയായിരുന്നെങ്കിൽ 2915 കോടി രൂപയ്ക്ക് തീരുമായിരുന്ന പദ്ധതിയുടെ ചെലവ് 5750 കോടി ആകാൻ കാരണം ആരാണ് എന്നതാണ് കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ടതെന്ന് സന്ദീപ് വചസ്പതി പറയുന്നു. വിവരവും പക്വതയുമില്ലാത്ത രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ മതഭീകര വാദികൾക്ക് മുന്നിൽ കീഴടങ്ങിയതിന്‍റെ ബാക്കി പത്രമാണ് 2835 കോടി രൂപയുടെ അധിക ചെലവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
Also Read:ഐപിഎല്‍ ടീം രഹസ്യം ചോര്‍ത്താന്‍ ഒരു നഴ്‌സ് ശ്രമിച്ചിരുന്നതായി ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍
ഗെയിൽ പദ്ധതിയുടെ പിതൃത്വമാണല്ലോ ഇന്നത്തെ തർക്ക വിഷയം. 2014 ൽ നിന്നു പോയ പദ്ധതി ഏറ്റെടുത്ത് പൂർത്തീകരിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിനെ സഹായിച്ചത് യുഡിഎഫ് ആണോ എൽഡിഎഫ് ആണോയെന്ന് കാലം വിലയിരുത്തട്ടേ. 2014 ൽ പൂർത്തിയായിരുന്നെങ്കിൽ 2915 കോടി രൂപയ്ക്ക് തീരുമായിരുന്ന പദ്ധതിയുടെ ചെലവ് 5750 കോടി ആകാൻ കാരണം ആരാണ് എന്നതാണ് കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ടത്. ആ ചോദ്യത്തിനുള്ള ഉത്തരം താഴെയുള്ള ചിത്രം നൽകും.
https://www.facebook.com/sandeepvachaspati/posts/1318109091876023
വിവരവും പക്വതയുമില്ലാത്ത രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ മതഭീകര വാദികൾക്ക് മുന്നിൽ കീഴടങ്ങിയതിന്‍റെ ബാക്കി പത്രമാണ് 2835 കോടി രൂപയുടെ അധിക ചെലവ്. പ്രബുദ്ധനെന്ന ലേബലിൽ അഭിരമിക്കുന്ന മലയാളിയെ കബളിപ്പിക്കാൻ നിഷ്പ്രയാസം സാധിക്കുമെന്ന് ഇക്കൂട്ടർ മനസിലാക്കിയിട്ടുണ്ട്. അതിന്‍റെ ദുരന്തമാണ് ഇത്. 2835 കോടി രൂപയുടെ കണക്ക് പറഞ്ഞിട്ടു പോരെ ഈ അവകാശവാദം.
Post Your Comments