MalappuramLatest NewsKeralaNattuvarthaNews

93 പവനും ഏഴരലക്ഷം രൂപയും വാങ്ങി പറ്റിച്ചു; വനിതാ എ.എസ്.ഐ അറസ്റ്റില്‍

മലപ്പുറം: സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസില്‍ വനിതാ എ.എസ്.ഐ അറസ്റ്റില്‍. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയ മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം പോലീസ് ആണ് അനുശ്രീക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

രണ്ട് കേസിലാണ് നടപടി. 2017-ലാണ് പരാതിക്കടിസ്ഥാനമായ ആദ്യ സംഭവം നടന്നത്. 93 പവന്‍ തന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്നുലക്ഷം രൂപ ലാഭവും ഈ സ്വര്‍ണാഭരണങ്ങളും തിരിച്ചുതരാമെന്നു പറഞ്ഞ് സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍ നിന്നും ആര്യശ്രീ വാങ്ങുകയായിരുന്നു. ഒറ്റപ്പാലത്തുവെച്ചാണ് ആഭരണം കൈമാറിയത്. പിന്നീട് മൂന്നുഘട്ടമായി ഒന്നരലക്ഷം രൂപയും വാങ്ങി. പണവും ആഭരണവും പലതവണകളായി തിരിച്ച് തരാമെന്ന് പറഞ്ഞെങ്കിലും ഇവർക്ക് തിരിച്ച് കിട്ടിയില്ല. ഇതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്.

രണ്ടുവര്‍ഷം മുമ്പാണ് രണ്ടാമത്തെ കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയാണ് വാങ്ങിയത്. ഇതും തിരികെ കിട്ടാതായതോടെയാണ് ഇവരും ആര്യശ്രീക്കെതിരെ പരാതി നൽകിയത്. വഞ്ചനക്കുറ്റത്തിനാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ആര്യശ്രീയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button