കോഴിക്കോട്: ഷെയര്‍ചാറ്റ് എന്ന സാമൂഹിക മാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട വൈദ്യരങ്ങാടി സ്വദേശിനിയുടെ നാലേകാല്‍ പവന്റെ മാല തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി കൊട്ടത്തറ സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ വിവേക് (31) ആണ് പിടിയിലായത്.
സ്വര്‍ണ്ണ മാല കൈക്കലാക്കിയ ശേഷം ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. സ്വര്‍ണ്ണം വിറ്റശേഷം ആ പണം ഉപയോഗിച്ച് വിവേക് തിരൂരങ്ങാടിയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം ചെട്ടിപ്പടിയിലെ സ്വര്‍ണ്ണക്കടയില്‍ വിറ്റ കാര്യം ഇയാള്‍ പറഞ്ഞത്. പൊലീസ് ചെട്ടിപ്പടിയിലെ ജ്വല്ലറിയില്‍ എത്തി മാല വീണ്ടെടുത്തിട്ടുണ്ട്.
Post Your Comments