കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയില്‍. ദുബായ് സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാര്‍ത്തിക് നീലകാന്ത് ജാനിയെയാണ് (49) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചു അങ്കമാലി കറുകുറ്റി സ്വദേശിയില്‍ നിന്ന് 56.50 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
നിക്ഷേപത്തിന് ഒണ്‍ലൈന്‍ ഷയര്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തിരുന്നത്. വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്താണ് ബന്ധം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്.
നിക്ഷേപ തുകയും കോടികളുടെ ‘ലാഭവും ‘ ആപ്പിലെ ഡിസ്പ്ലേയില്‍ കാണിച്ചത് പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍, പിന്‍വലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പുമനസിലായത്.തുടര്‍ന്ന് പരാതി നല്കി
Post Your Comments