KottayamLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ടു പേ​ര്‍ക്ക് പ​രി​ക്ക്

പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​ര്‍ കാ​ളി​ദാ​സ്, സ​ഹാ​യി മു​രു​ക​ന്‍ എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ര്‍ക്ക് പ​രി​ക്ക്. പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​ര്‍ കാ​ളി​ദാ​സ്, സ​ഹാ​യി മു​രു​ക​ന്‍ എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്. ഇവരെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇതിൽ​ കാ​ളി​ദാ​സിന്റെ പരിക്ക് ഗു​രു​ത​ര​മാ​ണ്.

എം​സി റോ​ഡി​ല്‍ നാ​ഗ​മ്പ​ടം ചെ​മ്പ​ര​ത്തി​മൂ​ട് വ​ള​വി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തു​നി​ന്നും ഏ​റ്റു​മാ​നൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന പു​ല്ല​ത്തി​ല്‍ ബ​സി​ല്‍ ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്നു വ​രു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ്‌ വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : കേരളത്തിലെ വന്ദേഭാരത് യാത്രയ്ക്ക് ഇന്ന് തുടക്കം: തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പി​ക്ക​പ്പി​നു​ള്ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ ഫ​യ​ര്‍ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത്. പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ന്‍ഭാ​ഗം പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് എം​സി റോ​ഡി​ല്‍ അ​ല്പ​നേ​രം ഗ​താ​ഗ​ത ത​ട​സം അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button