കൊണ്ടോട്ടി : മലപ്പുറം കൊണ്ടോട്ടിയില്‍ മാനസിക പീഡനം മൂലം യുവതി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍. ഇന്നലെയാണ് കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും മകളായ ഷഹാന മുംതാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് 10 മണിയോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. മാനസിക പീഡനം മൂലമാണ് ഷഹാന മരിച്ചതെന്ന് ആരോപിച്ച് ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും കുടുംബം പോലീസില്‍ പരാതി നല്‍കി.
നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. നിറത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 2024 മെയ് 27ന് ആയിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും വിവാഹം.
Post Your Comments