പത്തനംതിട്ട : പത്തനംതിട്ടയില്‍ ദലിത് കായിക താരത്തിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസില്‍ 46 പേര്‍ അറസ്റ്റിലായി.
ഇനി 12 പേര്‍ കൂടി പിടിയിലാകാനുണ്ട്. അതില്‍ ഒരാള്‍ വിദേശത്താണുള്ളത്. പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നാണ് വിവരം. പ്രതികള്‍ക്ക് സഹായം നല്‍കിയവര്‍, പീഡനത്തിന് കൂട്ടുനിന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രായപൂര്‍ത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.
Post Your Comments