തൃശൂർ: ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാർത്ഥിനിയോട് അതിക്രമം കാട്ടിയ കണ്ടക്ടർ പിടിയില്‍. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ബലമായി ചുംബിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
read also: കാര്‍ തലകീഴായി മറിഞ്ഞു; അര്‍ജുൻ അശോകൻ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്
ശാസ്‌ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുമ്ബിളിശേരി സ്വദേശി ചൂരനോലിക്കല്‍ വീട്ടില്‍ സാജൻ (37) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു കണ്ടക്ടറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബസ് സ്റ്റാൻഡില്‍ നിന്ന് സ്‌കൂളിലേയ്ക്ക് പോകുന്ന വഴി ഇയാള്‍ വിദ്യാർത്ഥിനിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് പരാതി.
സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കരച്ചില്‍ കണ്ട് വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂരില്‍ നിന്ന് വരികയായിരുന്ന ബസില്‍ കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറി. മറ്റ് യാത്രക്കാരെ ഇറക്കിയതിനുശേഷം സാജനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Post Your Comments