ടോക്യോ: ഭക്ഷ്യവസ്തുക്കള്‍ കേടായാല്‍ അത് തിരിച്ചറിയാനുള്ള സെന്‍സര്‍ വികസിപ്പിച്ചെടുതിരിക്കുകയാണ് ജപ്പാനിലെ യമാഗോട്ടാ സര്‍വകലാശാലയിലെ പ്രൊഫ. ഷിസുവോ തോകിതോയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം. ഒരു സെന്റീമീറ്റര്‍ നീളത്തിലുള്ള സുതാര്യമായ പ്ലാസ്റ്റിക് ഫിലിമില്‍ ചാലകസ്വഭാവമുള്ള വസ്തു പ്രിന്റ് ചെയ്താണ് സെന്‍സര്‍ തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് മുകളില്‍ സെന്‍സര്‍ വെച്ചാല്‍ കേടുവന്നതാണോയെന്നു മനസിലാക്കാമെന്ന് ഗവേഷകര്‍ പറയുന്നു.ഭാവിയില്‍ മൊബൈലുപയോഗിച്ചു ഭക്ഷണം സുരക്ഷിതമാണോയെന്നു പരിശോധിക്കാന്‍ ഉള്ള സംവിധാനമാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.
Post Your Comments