ചെന്നൈ : ബൂത്ത്തല സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രവര്ത്തകന് അപ്രിയ ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ചോദ്യങ്ങള്‍ക്ക് കത്രിക വെയ്ക്കാന്‍ ബിജെപി.
ഇടത്തരക്കാര്‍ക്ക് മേല്‍ നികുതി അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് പുതുച്ചേരിയിലുള്ള പ്രവര്‍ത്തകന്റെ ചോദ്യമാണ് പ്രധാനമന്ത്രിയെ വെള്ളം കുടിപ്പിച്ചത് . ഇനിയുള്ള സംവാദങ്ങളില്‍ ചോദ്യങ്ങളുടെ വീഡിയോ രണ്ട് ദിവസം മുമ്പ് നേതൃത്വത്തിനു നല്കി അനുമതി വാങ്ങണമെന്നാണ് പുതിയ നിബന്ധന.
ചോദ്യകര്‍ത്താവിന്റെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ചു നല്‍കണം. ചോദ്യ വീഡിയോകളില്‍ നിന്ന് മികച്ചവ തെരഞ്ഞെടുത്ത് ചോദ്യകര്‍ത്താവിനെ അറിയിക്കും.
Post Your Comments