ന്യൂയോര്‍ക്ക് : വരാന്‍ പോകുന്ന വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഇനി സ്മാര്‍ട്ട് ഫോണുകള്‍ പ്രവചിക്കുമെന്ന് പഠനം. അന്തരീക്ഷ മര്‍ദ്ദം, താപനില, ഈര്‍പ്പം, എന്നിവ അളക്കാന്‍ സാധിയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് വെള്ളപ്പൊക്കം, അന്തരീക്ഷത്തിലെ വ്യതിയാനങ്ങള്‍ എന്നിവ പ്രവചിക്കാന്‍ സാധിയ്ക്കുമെന്നാണ് പഠനം.
സ്മാര്‍ട്ട് ഫോണില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിവൈസ് ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. സ്മാര്‍ട്ട് ഫോണുകളിലെ സെന്‍സറുകള്‍ ഭൂമിയുടെ കാന്തിക മണ്ഡലം, അന്തരീക്ഷ മര്‍ദ്ദം, പ്രകാശം അളവ്, താപനില, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം എന്നിവ എപ്പോഴും നിരീക്ഷിച്ചാണ് ഇത് കണ്ടെത്താന്‍ സാധിക്കുന്നതെന്ന് ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകന്‍ പറയുന്നു.
ഇന്ന് നാം ഉപയോഗിക്കുന്ന നാല് ബില്യണ്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇത്തരത്തിലുള്ള അന്തരീക്ഷ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ട്. ഇത് ഒന്ന്കൂടി വികസിപ്പിക്കുകയാണെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇതിനുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments