നെറ്റ്ഫ്‌ലിക്‌സിന് ചില ഡിവൈസുകളില്‍ നിരോധനം ചില സാംസങ് സ്മാര്‍ട് ടിവികളിലും റോക്കു സ്ട്രീമിങ് ഉപകരണങ്ങളിലും ഡിസംബര്‍ 1 മുതല്‍ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യാന്‍ കഴിയില്ല. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ അവര്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് തടസ്സമില്ലാതെ ആസ്വദിക്കാന്‍ കഴിയുമെന്നാണ് കമ്പനി അടുത്തിടെ ഒരു പ്രസ്താവനയില്‍ പറഞ്ഞത്.
ഉപയോക്താക്കള്‍ക്ക് പഴയ റോക്കു സ്റ്റിക്കുകളില്‍ സേവനം സ്ട്രീം ചെയ്യാന്‍ കഴിയില്ല. 2050 എക്‌സ്, 2100 എക്‌സ്, 2000 സി, എച്ച്ഡി പ്ലെയര്‍, എസ്ഡി പ്ലെയര്‍, എക്‌സ്ആര്‍ പ്ലെയര്‍, എക്‌സ്ഡി പ്ലെയര്‍ എന്നിവയാണിത്. ഇത് സാങ്കേതിക പരിമിതികളിലാണെന്ന് കമ്പനി വക്താവ് പറഞ്ഞത്. കൂടാതെ വളരെ കുറച്ച് ആളുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.
ഈ മാറ്റം യുഎസിലും കാനഡയിലും വിറ്റ 2010, 2011 സാംസങ് സ്മാര്‍ട് ടിവി മോഡലുകളെ ബാധിക്കും. ബാധിച്ച ഉപകരണങ്ങള്‍ക്ക് ഈ മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന ഒരു അറിയിപ്പ് ലഭിക്കും.
Post Your Comments