അബുദാബി : യുഎഇ നിവാസികള്‍ക്കും പ്രവാസികള്‍ക്കും യുഎഇ പൊലീസ് ആസ്ഥാനത്തു നിന്നും ആശ്വാസ വാര്‍ത്ത. പുറതച്തു നിന്നുമുള്ള അക്രമങ്ങളോ ഗാര്‍ഹിക പീഡനങ്ങളോ സംബന്ധിച്ച് വീട്ടിലിരുന്നുകൊണ്ടു തന്നെ പൊലീസില്‍ പരാതി നല്‍കാം. ഇതിനായും പ്രത്യേക ആപ്പ് യുഎഇ പൊലീസ് വികസിപ്പിച്ചെടുത്തു. ഈ പ്രത്യേക ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം 999 എന്ന നമ്പറില്‍ വിളിച്ച് പൊലീസില്‍ പരാതി നല്‍കാം.
യുഎഇ യുടെ തലസ്ഥാനമായ അബുദാബിയിലാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്. അബുദാബി പൊലീസ് ഈ സാങ്കേതിക വിദ്യയെ കുറിച്ച് പറയുന്നതിങ്ങനെ. ‘ ഞങ്ങള്‍ നിങ്ങളെ സംരക്ഷിയ്ക്കുന്നു ‘ എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ മുദ്രാവാക്യം.
999 എന്ന നമ്പറില്‍ വിളിയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ ജീവനും സ്വത്തും സംരക്ഷിയ്ക്കുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യം എന്നും അബുദാബി പൊലീസ് പറയുന്നു. അബുദാബി പൊലീസ് കമാന്‍ഡ് അന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേയ്ക്കാണ് പരാതി പറയാനായി വിളിയ്ക്കുന്ന ഉപഭോക്താവിന്റെ കോള്‍ ചെല്ലുക. ഈ കോള്‍ ചെല്ലുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ വീട്ടിലേയ്ക്ക് പൊലീസിന്റെ സംഘം ഉടന്‍ യാത്ര തിരിയ്ക്കും.
Post Your Comments