അന്യഗ്രഹ ജീവികള്‍ ഉണ്ട്. അവരുടെ സിഗ്നലുകള്‍ക്ക് ഒരിയ്ക്കലും പ്രതികരണം നല്‍കരുത്. നല്‍കിയാല്‍ മനുഷ്യകുലം തന്നെ നശിച്ചു പോകുമെന്ന് മുന്നറിയിപ്പ്. മുന്നറിയിപ്പ് നല്‍കിയതാകട്ടെ സ്റ്റീഫന്‍ ഹോക്കിംഗും
വി്യാതശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പറയുന്ന കാര്യമാണിത്. ‘അന്യഗ്രഹങ്ങളില്‍ നിന്നോ ബഹിരാകാശത്തു നിന്നോ വരുന്ന അജ്ഞാത സിഗ്‌നലുകളോടൊന്നും പ്രതികരിക്കാന്‍ നിന്നേക്കരുത്. അത് മനുഷ്യവംശത്തിന്റെ നാശത്തിനു തന്നെ കാരണമാകും. അഥവാ പ്രതികരിച്ചാല്‍ തന്നെ മറുപടി എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തികച്ചും ജാഗരൂകരായിരിക്കുകയും വേണം’. ക്രിസ്റ്റഫര്‍ കൊളംബസിനെ സ്വീകരിച്ചാനയിച്ച തദ്ദേശീയരായ അമേരിക്കക്കാരോടാണ് ഇക്കാര്യത്തില്‍ മനുഷ്യരെ ഹോക്കിങ് ഉപമിച്ചിരുന്നത്. അതായത് വിരുന്നു വന്നവര്‍ വീട്ടുകാരാകുമെന്നര്‍ഥം.
അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ ഓരോരുത്തരെയായി കൊന്നൊടുക്കാന്‍ നില്‍ക്കില്ല. മറിച്ച് സര്‍വനശീകരണമായിരിക്കും അവരുടെ രീതി. കാരണം, മനുഷ്യന് ബാക്ടീരിയയോടു തോന്നുന്ന അതേ നിസ്സാരതയായിരിക്കും അന്യഗ്രഹജീവികള്‍ക്ക് മനുഷ്യനോടുണ്ടാകുക. അവര്‍ നമ്മളെപ്പറ്റി ചിന്തിക്കുക കൂടിയില്ലെന്നും നശീകരണം മാത്രമായിരിക്കും ലക്ഷ്യമെന്നും ഹോക്കിങ് മുന്നറിയിപ്പ് നല്‍കുമായിരുന്നു. എന്നാല്‍ ഹോക്കിങ്ങിന്റെ പല മുന്നറിയിപ്പുകളും പുതിയ ഗവേഷകര്‍ ചെവികൊണ്ടില്ല.
അന്യഗ്രഹജീവികളോട് അടുക്കരുതേ… നാം ബാക്ടീരിയയെ കാണുന്നതുപോലെയേ അവര്‍ക്കു നമ്മെ കണ്ടാല്‍ തോന്നൂ- വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അഭിപ്രായമായിരുന്നു ഇത്. അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫര്‍ കൊളംബസുമായി ആദ്യം മുഖാമുഖം കണ്ട തദ്ദേശവാസികളുടെ പ്രതികരണം മോശമായിരുന്നുവെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. മനുഷ്യരേക്കാളും സാങ്കേതികമായി വളരെയേറെ പുരോഗതി പ്രാപിച്ചതായിരിക്കാം അന്യഗ്രഹജീവികള്‍. ഒരുപക്ഷേ, നൂറു കോടിയോ അതിലുമധികമോ വര്‍ഷം മുന്നിലായിരിക്കും അവര്‍. പ്രതികൂല മനഃസ്ഥിതിയുള്ള അന്യഗ്രഹജീവികളെപ്പറ്റി ഹോക്കിങ് മുന്നറിയിപ്പ് നല്‍കി.
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഇഷ്ടസ്ഥലങ്ങള്‍’ എന്ന പേരിലുള്ള സിനിമയില്‍ ഹോക്കിങ് എന്ന ബഹിരാകാശക്കപ്പലിലൂടെ അഞ്ചു സ്ഥലത്തേയ്ക്കാണ് അദ്ദേഹം നമ്മെ കൊണ്ടുപോകുന്നത്. 16 പ്രകാശ വര്‍ഷം അകലെയുള്ളതും വാസയോഗ്യമെന്നു കരുതുന്നതുമായ ഗ്‌ളീസ് 832സി എന്ന ഗ്രഹത്തിലേക്കു യാത്ര ചെയ്യുന്ന അദ്ദേഹം പറയുന്നു: ‘ഒരു നാള്‍ ഇവിടെ നിന്നു നമുക്ക് ഒരു സിഗ്‌നല്‍ ലഭിച്ചേക്കാം. പക്ഷേ, മറുപടി കൊടുക്കാതിരിക്കുന്നതാവും നന്ന്. കാരണം അവിടത്തുകാര്‍ നമ്മേക്കാള്‍ അതിശക്തരായിരിക്കും. രോഗാണുവിനെ കാണുന്നതുപോലെയേ അവര്‍ക്കു തോന്നൂ.’
Post Your Comments