Latest NewsCricketNewsSports

ഐ.പി.എൽ: സ്‌മൃതി മന്ദാനയ്ക്ക് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെക്കാൾ ഉയർന്ന തുക

ന്യൂഡൽഹി: ചെയ്ത ജോലിക്ക് കൂലി കിട്ടണം, അത് ന്യായവുമാണ്. എന്നാൽ, ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് ഇപ്പോൾ ലഭിക്കുന്ന തുക ആഘോഷപ്പെടാൻ ഒരു കാരണമുണ്ട്. പ്രഥമ വനിതാ ഐപിഎല്ലില്‍ ആർ.സി.ബി സ്‌മൃതിയെ സ്വന്തമാക്കിയത് വൻ തുക നൽകിയാണ്. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയെ താരലേലത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് ആര്‍സിബി ടീമിലെത്തിച്ചത്. 3.4 കോടിയാണ് സ്മൃതിക്ക് ആര്‍സിബി നല്‍കിയത്. ഇത് ആഘോഷിക്കപ്പെടാനുള്ള കാരണം, സ്‌മൃതിക്ക് ലഭിച്ച തുക പോലും പാകിസ്ഥാൻ താരങ്ങൾക്ക് ലഭിക്കുന്നില്ല എന്നതിനാലാണ്.

പാകിസ്ഥാനിലെ പുരുഷ കളിക്കാരേക്കാള്‍ കൂടിയ കൂലി നമ്മുടെ രാജ്യത്തെ വനിതകള്‍ക്ക് ഉണ്ടെന്നാണ് ഇവിടെ ആഘോഷിക്കാന്‍ കാരണം ആവുന്നത്. ഡബ്ല്യുപിഎൽ ലേലം ആരംഭിച്ചയുടൻ ഇന്ത്യൻ ആരാധകർ ബാബർ അസമിനെയും മറ്റ് പാകിസ്ഥാൻ കളിക്കാരെയും ട്രോളുകയും ചെയ്തു. ബാബർ വനിതാ ഐ.പി.എൽ കളിക്കാൻ തീരുമാനിച്ചുവെന്നും, എന്നാൽ അടിസ്ഥാന വിലയ്ക്ക് പോലും ആരും വാങ്ങിയില്ലെന്നുമാണ് ട്രോൾ.

അതേസമയം, വനിതാ ഐ.ഐ.പി.എല്ലിൽ ശക്തമായ ടീമിനെയായിരിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറക്കുകയെന്ന് ഉറപ്പാണ്. താരലേലത്തില്‍ വമ്പന്‍ താരങ്ങളെയെല്ലാം അവര്‍ ടീമിലെത്തിച്ചു. സ്‌മൃതിക്ക് പിന്നാലെ ന്യൂസിലന്‍ഡിന്റെ പരിചയസമ്പന്നയായ സോഫി ഡിവൈനെ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ടീമിലെത്തിച്ചു. അടുത്തത് ഓസീസ് ഓള്‍റൗണ്ടറായ എല്ലിസ് പെറിയും ആര്‍സിബിയില്‍. 1.7 കോടിക്കാണ് പെറിക്ക് ആര്‍സിബി നല്‍കിയത്. ഓസ്‌ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ആര്‍ സി ബി ടീമിലെത്തിച്ചു. അവിടെയും നിന്നില്ല. ഇന്ത്യന്‍ പുത്തന്‍ താരോദയം രേണുക സിംഗും ആര്‍സിബിയിയില്‍. 1.5 കോടിക്കാണ് രേണുകയെ ആര്‍സിബി ടീമിലെത്തിച്ചത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷും ആര്‍സിബിയുടെ വഴിയിലെത്തി. ബിഗ് ഹിറ്ററായ റിച്ചയെ 1.9 കോടിക്കാണ് ആര്‍സിബി ടീമിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button