ഡല്‍ഹി: പുതുവത്സരം ആഘോഷിക്കാനായി ബദേര്‍വാഹില്‍ എത്തിയ മൂന്ന് യുവാക്കള്‍ മരിച്ച നിലയില്‍. ജമ്മു കശ്മീര്‍ ബദേര്‍വാഹ് ഗസ്റ്റ് ഹൗസില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ജമ്മു സ്വദേശികളായ മുകേഷ് സിങ് (39), അശുതോഷ് സിങ്, സണ്ണി ചൗധരി എന്നിവരാണ് മരിച്ചത്.
read also: ഫേസ് ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ അതിർത്തി കടന്നു, യുവാവ് പിടിയിൽ
വീട്ടുകാര്‍ നിരന്തരം വിളിച്ചിട്ടും യുവാക്കള്‍ ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഫോണ്‍നമ്പര്‍ ട്രാക്ക് ചെയ്താണ് ഇവര്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഗസ്റ്റ് ഹൗസിന്റെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറന്ന് പൊലീസ് അകത്തെത്തിയപ്പോള്‍ മൂന്നുപേരും അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ദോഡ പൊലീസ് സൂപ്രണ്ട് സന്ദീപ് മേത്ത അറിയിച്ചു.
Post Your Comments