കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 2ന് കൊച്ചിയിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചു. രാജ്യത്തെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക സേനയ്ക്ക് കൈമാറുന്നതിനായാണ് അദ്ദേഹം കൊച്ചിയിലെത്തുക. കൊച്ചിയിലെ കപ്പല്‍ശാലയിലാണ് ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ കപ്പല്‍ നാവിക സേനയ്ക്ക് കൈമാറിയിരുന്നു. നാവികസേനയിലേയും കൊച്ചിന് ഷിപ്പ്യാര്ഡിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റം.
Read Also: ‘വിപ്ലവ സമരനേതാക്കൾക്ക് ഉത്തരകടലാസ് മൂല്യനിർണ്ണയത്തിനൊക്കെ എവിടെയാണ് സമയം?’: അഞ്ജു പാർവതി
കപ്പലിന്റെ പരീക്ഷണ സമുദ്ര യാത്രകള്‍ വിജയകരമായതിന് പിന്നാലെയാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക കൈമാറ്റച്ചടങ്ങ് നടന്നത്. കഴിഞ്ഞ മാസം വരെ നിരവധി പരീക്ഷണ യാത്രകള്‍ വിക്രാന്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേരാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച കപ്പലിനും നല്‍കിയിരിക്കുന്നത്.
Post Your Comments