ഛണ്ഡീഗഡ്: സ്വാതന്ത്ര്യ ദിനത്തിൽ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ വീടിന് മുൻപിൽ ദേശീയ പതാകയുയർത്തി യുവാക്കൾ. ഛണ്ഡീഗഡിലെ വീടിന് മുൻപിലാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് ദേശീയ പതാക ഉയർത്തിയത്. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം ഖാലിസ്ഥാൻ പതാക ഉയർത്താൻ പന്നു ആഹ്വാനം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതരായാണ് ഒരു കൂട്ടം ദേശസ്നേഹികളായ യുവാക്കൾ ഛണ്ഡീഗഡിലെ ഖാൻകോട്ട് ഗ്രാമത്തിലുള്ള പന്നുവിന്റെ വസതിയുടെ മുന്നിൽ ദേശീയ പതാക ഉയർത്തിയത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ ശനിയാഴ്ച ഒരു കൂട്ടം ഖാലിസ്ഥാനികൾ ഖാലിസ്ഥാൻ പതാകയേന്തി പ്രകടനം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇവർക്ക് മറുപടി നൽകി യുവാക്കൾ ത്രിവർണ പതാക ഉയർത്തിയത്. ചില ദേശ വിരുദ്ധ ശക്തികൾ അവരുടെ നേട്ടത്തിനായി ഇന്ത്യയിലെ സിഖ് യുവാക്കളിൽ വിദ്വേഷം കുത്തി നിറയ്ക്കുകയാണെന്ന് യുവാക്കൾ അഭിപ്രായപ്പെട്ടു. ഖാലിസ്ഥാൻ ഭീകരവാദികൾക്ക് താക്കീത് നൽകി ഇന്ത്യയെ പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും യുവാക്കൾ മുഴക്കി.
Post Your Comments