
ഖാലിസ്ഥാൻ ഭീകര നേതാവിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജൻസികളാണെന്ന ആരോപണങ്ങൾക്കിടെ കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. സുഖ്ദൂല്‍ സിങ് എന്ന സുഖ ദുനെകെ ആണ് കൊല്ലപ്പെട്ടത്.
അതേസമയം, ഇയാൾ കൊല്ലപ്പെട്ടത് രണ്ടുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണെന്നാണ് റിപ്പോർട്ട്. എന്‍ഐഎ പിടികിട്ടാപ്പുള്ളി പട്ടികയിലുള്ള വ്യക്തിയാണ് ഇയാൾ. പഞ്ചാബില്‍ നിന്ന് കാനഡയിലേക്ക് 2017ല്‍ കടന്നത് വ്യാജരേഖകളുണ്ടാക്കിയാണ്.
കാനഡയിലെ വിന്നിപെഗ് മേഖലയിൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇയാൾക്കെതിരെ ഇന്ത്യയിൽ ഏഴ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments