Latest NewsIndiaNews

ഖാലിസ്ഥാന്‍ ഭീകരന്‍ ലഖ്ബീര്‍ റോഡിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി

 ചണ്ഡീഗഢ്: ഖാലിസ്ഥാന്‍ ഭീകരന്‍ ലഖ്ബീര്‍ സിംഗ് റോഡിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. പഞ്ചാബിലെ മോംഗയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. നിരോധിത സംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെ തലവനായ ലഖ്ബീര്‍ സിംഗ് റോഡിനെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

Read Also: കണ്‍പുരികത്തിലെ താരന്‍ അകറ്റാന്‍ ഇതാ ചില എളുപ്പവഴികൾ

ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ മുന്‍ നേതാവായിരുന്ന ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ അനന്തരവനാണ് അദ്ദേഹം. എന്‍ഐഎ സംഘം പഞ്ചാബ് പോലീസിനൊപ്പം ലഖ്ബീര്‍ സിംഗ് റോഡിന്റെ പൈതൃക ഗ്രാമത്തിലെത്തി 1.4 ഏക്കറോളം വരുന്ന ഭൂമിയും, മറ്റ് സ്വത്തുവകകളും കണ്ടുകെട്ടുകയായിരുന്നു.

യുഎപിഎ പ്രകാരം നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സി റോഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തി 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button