Latest NewsNewsIndia

കാനഡയില്‍ സുഖ ദുനേകെ കൊല്ലപ്പെട്ടതിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക?

വധിച്ചത് ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമെന്ന് റിപ്പോര്‍ട്ട്

ഒട്ടാവ: കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന്‍ സുഖ്ദൂല്‍ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ എന്ന് സംശയം. ഖലിസ്ഥാന്‍ നേതാവ് ദുനേകയെ കൊലപ്പെടുത്തിയത് ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ അംഗങ്ങളായ ചിലരുടെ ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ഇതുസംബന്ധിച്ച സൂചനകളുള്ളത്.

Read Also: തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമന്ന് രാഹുൽ ഗാന്ധി: വൈറലായി ചിത്രങ്ങൾ

ഗുണ്ടാനേതാക്കളായ ഗുര്‍ലാല്‍ ബ്രാര്‍, വിക്കി മിദ്ദ്ഖേര എന്നിവരുടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സുഖ ദുനേകെ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുണ്ടാസംഘത്തിന്റെ പ്രതികാര നടപടി. ഖലിസ്ഥാന്‍ ഭീകരനായ സുഖ ദുനേകെ മയക്കുമരുന്നിനടിമയാണെന്നും നിരവധി പേരുടെ ജീവിതങ്ങള്‍ തകര്‍ത്ത ക്രൂരനാണെന്നും ബിഷ്ണോയിയുടെ സംഘം അവകാശപ്പെടുന്നു. ചെയ്ത ക്രൂരതകള്‍ക്കുള്ള ശിക്ഷയാണ് ദുനേകെ നേരിടേണ്ടി വന്നതെന്നുമാണ് സംഘം പറയുന്നത്.

പഞ്ചാബി ഗായകനായിരുന്ന സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗുണ്ടയാണ് ലോറന്‍സ് ബിഷ്ണോയ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button