
ഹരിയാന: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളി പൽപ്രീത് സിംഗിനും അഭയം നൽകിയതിനേത്തുടർന്ന് യുവതി അറസ്റ്റിൽ. ഹരിയാന കുരുക്ഷേത്ര സ്വദേശിനിയായ ബൽജിത് കൗർ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബൽജിത്തിന്റെ ഹരിയാനയിലെ വീട്ടിൽ അമൃത്പാലിനും കൂട്ടാളിക്കും അഭയം നല്കിയെന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ഷഹാബാദ് മേഖലയിൽ നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. അമൃത്പാൽ സംസ്ഥാനം വിട്ടെന്ന നിഗമനത്തിലാണ് പോലീസ്.
അമൃത്പാലിന്റെ ഏറ്റവും അടുത്ത അനുയായിയും ഗൺമാനുമായ ഗൂർഖ ബാബ എന്ന തേജീന്ദർ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാലോഡിലെ മംഗേവാൾ സ്വദേശിയായ തേജീന്ദർ സിംഗ്, അജ്‌നാല കേസിലും പ്രതിയാണ്. ഇയാൾക്കെതിരെ 107/151 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതുകൂടാതെ, തേജീന്ദറിന്റെ രണ്ട് ഉറ്റസുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
Post Your Comments