തൃശ്ശൂർ : ജില്ലയിൽ തെരുവ് നായയുടെ കടിയേറ്റ് മധ്യവയസ്ക മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷീലയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്.
Read Also : പട്ടാമ്പി പാലത്തിൽ നിന്നും പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം : പാലത്തിൽ ബാഗും ചെരുപ്പും കണ്ടെത്തി
തുടർന്ന്, ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുത്തിരുന്നു. ഞായറാഴ്ച രണ്ടാം ഡോസും എടുത്തു. ഇന്നലെ മുറിവ് ഡ്രസ് ചെയ്യാൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പേവിഷബാധയാണോ മരുന്നിന്റെ റിയാക്ഷനാണോ മരണകാരണം എന്നത് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ആണ് മരിച്ച ഷീല.
Post Your Comments