ആനക്കര: സ്കൈലാബില്‍ സ്കൂള്‍ വാൻ പാടത്തേക്ക് ചരിഞ്ഞു. വെള്ളാളൂര്‍ സ്കൂളിന്റെ വാനാണ് വിദ്യാർത്ഥികളുമായി വരുമ്പോള്‍ പാടത്തേക്ക് ചരിഞ്ഞത്. വൻ അപകടമാണ് ഒഴിവായത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. തുടർന്ന്, വാൻ നാട്ടുകാരുടെ സഹായത്തോടെ വലിച്ചു കയറ്റുകയാണ് ചെയ്തത്. വീതി കുറഞ്ഞ റോഡിന്റെ ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പാടത്തേക്ക് ചരിഞ്ഞത്.
Read Also : തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് രണ്ട് യുവാക്കള്‍
ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ കീറിയിരിക്കുകയാണ്. ഗ്രാമീണ റോഡുകൾ കീറി പൈപ്പിട്ടിരിക്കുകയാണ്. വീതി കുറഞ്ഞ റോഡുകളിലൂടെ പൈപ്പ് ലൈന്‍ കീറിയതിനാല്‍ വാഹനങ്ങൾ ചാലിലേക്ക് ചരിയാൻ സാധ്യതയേറെയാണ്.
Post Your Comments