കൊല്ലം: സ്കൂൾ വാനിൽനിന്ന് വിദ്യാർത്ഥി തെറിച്ചുവീണു മരിച്ച കേസിൽ ഡ്രൈവർക്ക് അഞ്ചു വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലുവാതുക്കൽ ശാസ്ത്രിമുക്ക് നിശാന്ത് ഭവനിൽ ബാബുരാജിനെ(54)യാണ് കോടതി ശിക്ഷിച്ചത്. നരഹത്യ കുറ്റം ചുമത്തി കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.
Read Also : കളമശ്ശേരി സ്ഫോടനം: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ആറന്മുള സ്വദേശിക്കെതിരെ കേസ്
2015-ൽ ആയിരുന്നു സംഭവം നടന്നത്. അമിതവേഗത്തിൽ വന്ന വാൻ വൈദ്യുത തൂണിൽ ഇടിച്ചതിനെ തുടർന്ന് വാതിൽ തുറന്ന് മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ കെവിൻ പ്രകാശ് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. വാനിന്റെ മുൻഭാഗത്ത് ഇടതുവശത്തെ വാതിലിന്റെ പിടി കയറുകൊണ്ട് കെട്ടിവെച്ചതായിരുന്നു. ഒരാൾക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ടു കുട്ടികളെ ഇരുത്തിയിരുന്നു. പരിക്കേറ്റ കെവിനെ ആശുപത്രിയിൽ കൊണ്ടുപോകാനോ പ്രഥമശുശ്രൂഷ കൊടുക്കാനോ തയ്യാറാകാതിരുന്ന പ്രതി അധികമായി മൂന്നു മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു.
കെവിനൊപ്പം വാനിൽ യാത്ര ചെയ്ത മൂന്നു കുട്ടികളുടെ മൊഴി നിർണായകമായ കേസിൽ പ്രോസിക്യൂഷൻ ദൃക്സാക്ഷികൾ ഉൾപ്പെടെ 18പേരെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
Post Your Comments